തൃശ്ശൂർ: കടവന്ത്ര എസ്എച്ച്ഒ പി എം രതീഷിനെ സസ്പെൻഡ് ചെയ്തു. പീച്ചിയിൽ ഹോട്ടൽ ജീവനക്കാരെ മർദിച്ച സംഭവത്തിലാണ് ഒന്നര വർഷത്തിനു ശേഷം നടപടിയെടുക്കുന്നത്. പീച്ചി എസ്ഐയായിരിക്കുമ്പോഴാണ് ഇയാൾ ഹോട്ടൽ ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചത്. ......
വോട്ടർപട്ടിക ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ കേസെടുക്കാനാകില്ലെന്ന നിലപാടിൽ പൊലീസ്. സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിലേക്ക് വോട്ട് മാറ്റിയത് വ്യാജരേഖ ചമച്ചെന്നായിരുന്നു കോൺഗ്രസ് നേതാവ് ടി.എൻ. ......
വിദ്യാർത്ഥി നേതാക്കളെ മുഖംമൂടിയണിയിച്ച് കോടതിയിൽ കൊണ്ടുപോയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തൃശ്ശൂരിൽ ഇന്ന് വിദ്യാഭ്യയ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ പഠിപ്പു മുടക്കി സമരത്തോട് സഹകരിക്കണമെന്ന് കെ എസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ അഭ്യർത്ഥിച്ചു.
കെ എസ് യു ജില്ലാ സെക്രട്ടറി ഗണേഷ് ആറ്റൂർ അടക്കമുള്ള മൂന്ന് പ്രവർത്തകരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ......
തൃശൂർ: സി.പി.എം നേതാക്കൾക്കെതിരായ ഡി.വൈ.എഫ്.ഐ. തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ വിവാദ ശബ്ദസന്ദേശം പാർട്ടിയെ വെട്ടിലാക്കി.......
ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരെ സംഘടനാ നടപടിയുണ്ടാകുമെന്ന് സൂചന. പാർട്ടി നേതാക്കൾക്കെതിരെ വി പി ശരത് പറഞ്ഞ ശബ്ദസന്ദേശം സിപിഎമ്മിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ......
തൃശൂർ കുന്നംകുളം പൊലീസിന് മാവോയിസ്റ്റ് ഭീഷണി. ഇന്ന് രാവിലെയാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ഭീഷണികത്ത് ലഭിച്ചത്.......
തൃശൂര്‍: ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ പുലികളിയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തൃശൂര്‍ ജില്ലയിലെ എട്ട് പുലികളി സംഘങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഓരോ സംഘത്തിനും 50,000 രൂപ വീതം അനുവദിക്കാനാണ് ടൂറിസം ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്.
കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ പാരമ്പര്യ കലാരൂപമാണ് പുലികളി. ......

തൃശൂര്‍: മെയ്യെഴുതി പുലികളായി രൗദ്ര താളത്തില്‍ ചുവടു വെച്ച് ജനങ്ങളെ ആവേശത്തിലാക്കുന്ന 'മനുഷ്യപുലി'ക്കൂട്ടങ്ങളെ കണ്ട് വിസ്മയത്തിലായി കേരളം സന്ദര്‍ശിക്കാനെത്തിയ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം സംഘാംഗങ്ങള്‍. കേരള ടൂറിസത്തിന്റെ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി തൃശൂരില്‍ കേരള ഉത്തരവാദിത്ത ടൂറിസം മിഷന് സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സംഘത്തിനാണ് പുലികളി ആസ്വദിക്കാന്‍ അവസരം ലഭിച്ചത്.
യു.കെ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്ലന്ഡ്, വിയറ്റ്നാം, തായ്വാന്, നേപ്പാള്‍, ശ്രീലങ്ക, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഉത്തരവാദിത്ത ടൂറിസം നേതാക്കള്‍, അക്കാദമിഷ്യന്മാര്, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ സംഘത്തിലുണ്ട്.
അന്താരാഷ്ട്ര ടൂറിസം മാര്‍ക്കറ്റില്‍ കേരളത്തിന്റെ മികച്ച ടൂറിസം ഉത്പന്നങ്ങളിലൊന്നായി ഓണത്തെ അവതരിപ്പിക്കുന്നതിനും സാംസ്കാരിക ടൂറിസത്തിന്റെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ ഭാഗമായ കേരള ഉത്തരവാദിത്ത ടൂറിസം മിഷന് സൊസൈറ്റി സാംസ്കാരിക വിനിമയ പരിപാടി നടത്തുന്നത്.
കേരളത്തിന്റെ തനതായ പുലികളിയെ വിദേശ പ്രതിനിധികള്‍ക്ക് നേരിട്ടറിയുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിനും പരിപാടിയിലൂടെ സാധ്യമായെന്ന് കേരള ഉത്തരവാദിത്ത ടൂറിസം മിഷന് സൊസൈറ്റി സി.ഇ.ഒ കെ. ......
തൃശൂര്‍: മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ഉപഭോക്താക്കള്‍ക്ക് എല്ലാ വര്‍ഷവും ഓണക്കാലത്ത് ഓണം പേഔട്ട് നല്കുന്ന ശുഭ് ഓണം ഇന്‍ഷൂറന്‍സ് പോളിസി അവതരിപ്പിച്ചു. ഈ പോളിസി പ്രവാസികളായ മലയാളികള്‍ക്ക് നാട്ടിലെ മാതാപിതാക്കള്‍ക്ക് വേണ്ട ആരോഗ്യ, ക്ഷേമ പരിചരണം ഉറപ്പാക്കാനും സഹായിക്കുന്നു.
പോളിസി ആരംഭിക്കുന്ന വര്‍ഷം മുതല്‍ എല്ലാ ഓണത്തിനും ഗ്യാരന്റീഡ് ഇങ്കം പേഔട്ട് ഉറപ്പാക്കുന്നു എന്നതാണ് ഈ പോളിസിയുടെ മുഖ്യ സവിശേഷത. ......
തൃശ്ശൂര്‍: ടെക്കിഓണം2കെ25 എന്ന ഓണ പരിപാടിയുമായി ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ക്യാമ്പസിലെ ഓണാഘോഷങ്ങള്‍ ഗംഭീരമായി കൊണ്ടാടി. ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
ഓണാഘോഷത്തിന്റെ ഭാഗമായി മാവേലിയുടെ സാന്നിദ്ധ്യത്തില്‍ വിവിധ കലാകായിക മത്സരങ്ങള്‍ നടത്തി. ......